ദീനദയ സേവാട്രസ്റ്റ് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു

തൊടുപുഴ: കുമാരമംഗലം മധുരപ്പാറയില്‍ മലമ്ബുറത്ത് വിജയനുവേണ്ടി ദീനദയ സേവാട്രസ്റ്റ് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.തൃശ്ശൂര്‍ ശ്രീരാമകൃഷ്ണമഠം സ്വാമി നന്ദാത്മജാനന്ദയാണ് താക്കോല്‍ദാനം നിര്‍വഹിച്ചത് .ട്രസ്റ്റ് രക്ഷാധികാരി പി.എന്‍.എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു . ചടങ്ങില്‍ റിട്ട. ഐ.ജി ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു.

വീട് നിര്‍മ്മാണത്തിന് സി.എസ്.ആര്‍ ഫണ്ട് അനുവദിച്ച്‌ ട്രസ്റ്റിനെ സഹായിച്ച ആപ്ടീവ് കണക്ഷന്‍ സിസ്റ്റംസ് ഇന്ത്യ പ്രൈ.ലിമിറ്റഡ് ജനറല്‍ മാനേജര്‍മാരായ മനോജ്കുമാര്‍, പ്രമീള നാരായണന്‍, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ കെ.എസ്. അജി, വാര്‍ഡ് മെമ്ബര്‍മാരായ എം.പി. സുനിത, ഉഷാ രാജശേഖരന്‍,​ മുന്‍ മെമ്ബര്‍ കെ.എസ്. ബിനു, പ്രൊഫ.പി.ജി. ഹരിദാസ്, ടി.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കിയ മൂന്നാമത്തെ വീടാണിത്.

Leave A Reply