ഗഗൻയാൻ : ജി.എസ്.എൽ.വിയുടെ ആദ്യ മനുഷ്യ വാഹക പരീക്ഷണം വിജയം

തിരുവനന്തപുരം:ഗഗൻയാൻ പേടകം വിക്ഷേപിക്കുന്ന ജി.എസ്.എൽ.വി.മാർക്ക് ത്രീ റോക്കറ്റിന്റെ ആദ്യ മനുഷ്യവാഹക ശേഷി പരീക്ഷണം വിജയം.

ഇതോടെ ഗഗൻയാൻ മുന്നൊരുക്കത്തിന്റെ നിർണായകഘട്ടം ഐ.എസ്.ആർ.ഒ. പിന്നിട്ടു.

മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റിന്റെ ആദ്യഘട്ടമായ ഖരഇന്ധനമുള്ള ബൂസ്റ്ററിന്റെ മനുഷ്യവാഹകശേഷി പരീക്ഷണമാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെന്ററിൽ നടത്തിയത്. രാവിലെ 7.20ന് തുടങ്ങിയ പരീക്ഷണത്തിൽ സോളിഡ് ബൂസ്റ്റർ 135സെക്കൻഡ് ജ്വലിപ്പിച്ചു. 700 ഒാളം വിവരങ്ങൾ ( മാൻ റേറ്റിംഗ് പോയിന്റുകൾ )​ നിരീക്ഷിച്ചതിൽ എല്ലാം പൂർണ്ണവിജയമായി. ഇതോടെ സോളിഡ് ബൂസ്റ്റർ ഘട്ടം ഉപയോഗിക്കാൻ തയ്യാറായി.

Leave A Reply