നെടുങ്കണ്ടം: നിരവധി പേര് ഉപയോഗിക്കുന്ന പുഴയില്‍ തലമുടിയും ബാര്‍ബര്‍ ഷോപ്പിലെ മറ്റ് മാലിന്യങ്ങളും തള്ളി.ഇരട്ടയാര്‍ മേലെചിന്നാര്‍ വെട്ടിക്കാമാറ്റത്തിന് സമീപത്തെ പുഴയിലാണ് മാലിനയം തള്ളിയത്.
പ്രദേശവാസികള്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിന് മുമ്ബും പ്രദേശത്ത് ധാരാളം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവു കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു.