ഇന്ത്യയില്‍ വണ്‍പ്ലസ് നോര്‍ഡ് 3 അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് . ഇതോടെ സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ കാത്തിരിപ്പിനും വിരാമമാവുകയാണ്.ഇതുവരെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആകാംക്ഷയിലാണ് ഉപഭോക്താക്കള്‍.റിയല്‍മി 9 പ്രോ പ്ലസ്, സാംസങ്ങ് ഗ്യാലക്സി എ52എസ് എന്നിവയില്‍ നിന്നും മറ്റും കടുത്ത മത്സരം നേരിടാന്‍ സാധ്യതയുള്ള നോര്‍ഡ് 3 സ്മാര്‍ട്ട്ഫോണ്‍ വണ്‍പ്ലസ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് തന്നെയാണ് കരുതുന്നത്.
പഞ്ച്-ഹോള്‍ ഡിസ്പ്ലേ ഡിസൈനോട് കൂടിയാണ് വണ്‍പ്ലസ് നോര്‍ഡ് 3 എത്തുക . മാത്രമല്ല, ട്രിപ്പിള്‍ ക്യാമറ സജ്ജീകരണവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോര്‍ഡ് സീരീസിലെ ഉയര്‍ന്ന നിലവാരമുള്ള ഫോണായിരിക്കും ഇതെന്നാണ് പറയുന്നത്.50 മെഗാപിക്സല്‍ സോണി IMX766 സെന്‍സര്‍, 8 മെഗാപിക്സല്‍ സെക്കന്‍ഡറി ക്യാമറ, 2 മെഗാപിക്സല്‍ ടെര്‍ഷ്യറി സെന്‍സര്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. എന്നിരുന്നാലും പുതിയ സ്മാര്‍ട്ട്ഫോണിന്റെ വരവിനായി കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍.