അറുത്തെടുത്ത തലയുമായി റോഡിലൂടെ രണ്ടു കിലോമീറ്റർ കറങ്ങിയ യുവാവ് പിടിയിൽ

സിദ്ധി: ദുർമന്ത്രവാദം ചെയ്തെന്ന സംശയത്തിന്‍റെ പേരിൽ യുവാവ് അറുപതുകാരനായ അമ്മാവനെ കഴുത്തറുത്തു കൊലപ്പെടുത്തി. ഛേദിക്കപ്പെട്ട തലയും കോടാലിയുമായി രണ്ടു കിലോമീറ്റർ റോഡിലൂടെ ചുറ്റിനടന്ന ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ജില്ലാ ആസ്ഥാനത്തുനിന്ന് 10 കിലോമീറ്റർ അകലെയുള്ള ജമോദി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കരിമതി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം, 26കാരനായ പ്രതി തന്‍റെ അമ്മാവൻ മന്ത്രവാദം നടത്തി പ്രശ്നം സൃഷ്ടിക്കുന്നുവെന്ന സംശയത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തത്. 

Leave A Reply