ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ പുറത്തിറക്കി .Xiaomi Civi 1S എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ചൈന വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ സ്ലിം ഡിസൈനാണ്.ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.55 ഇഞ്ചിന്റെ OLED ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .കൂടാതെ 1080 പിക്സല്‍ റെസലൂഷനും അതുപോലെ 120Hz ഫാസ്റ്റ് റിഫ്രഷ് റേറ്റും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ Xiaomi Civi 1S സ്മാര്‍ട്ട് ഫോണുകള്‍ Qualcomm Snapdragon 778പ്ലസ് പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .ആന്‍ഡ്രോയിഡിന്റെ 12 ല്‍ തന്നെയാണ് ഈ Xiaomi Civi 1S സ്മാര്‍ട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .
ഈ സ്മാര്‍ട്ട് ഫോണുകള്‍ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് . ഫോണുകള്‍ 64 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന് ക്യാമറകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .64 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ ട്രിപ്പിള്‍ പിന് ക്യാമറകളും അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .ഈ ഫോണുകളുടെ ആരംഭ വില വരുന്നത് CNY 2,299 യാണ് (ഏകദേശം 27000 രൂപ )