ഡൽഹി: രാജ്യത്ത് പുതിയതായി 2,858 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ ഒൻപത് മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,190 ആയി.
ഒമ്പത് മരണങ്ങളിൽ കേരളത്തിൽ എട്ട് പേരും മഹാരാഷ്ട്രയിൽ ഒരാളും ഉൾപ്പെടുന്നു.18,604 പേരാണ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. അതേസമയം 24 മണിക്കൂറിനുള്ളിൽ 463 കേസുകളുടെ കുറവ് രേഖപ്പെടുത്തി.