ഭവന വായ്പ കുടിശികയുടെ പേരിൽ വീട് ജപ്തി ചെയ്യാൻ നടപടികൾ ആരംഭിച്ചതോടെ അഭിഭാഷകന്‍ ജീവനൊടുക്കി

പുല്‍പള്ളി (വയനാട്) ∙ ഭവന വായ്പ കുടിശികയുടെ പേരിൽ വീട് ജപ്തി ചെയ്യാൻ നടപടികൾ ആരംഭിച്ചതോടെ അഭിഭാഷകന്‍ ജീവനൊടുക്കി. ജില്ലാ കോടതി മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും അഡീഷനല്‍ ഗവ. പ്ലീഡറും ബത്തേരി ബാറിലെ അഭിഭാഷകനുമായ ഇരുളം മുണ്ടാട്ടുചുണ്ടയില്‍ എം.വി.ടോമി (55) ആണ് ജപ്തിക്കെത്തിയ സംഘം മടങ്ങിയതിനു പിന്നാലെ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

ഇരുളം ടൗണിനടുത്ത് വാങ്ങിയ അ‍ഞ്ചര സെന്റ് സ്ഥലത്ത് വീട് നിർമിക്കാനാണ് ടോമി പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ നിന്നു വായ്പയെടുത്തത്. ഒറ്റത്തവണ തീർപ്പാക്കലിനു ശേഷം നിലവിൽ 16 ലക്ഷം രൂപ കുടിശികയുണ്ട്. ഇളയ മകളെ അടുത്തിടെ കാനഡയിലേക്ക് അയച്ചിരുന്നു. വീടും സ്ഥലവും വിറ്റ് വായ്പ പൂർണമായി തീർക്കാനുള്ള  ശ്രമത്തിലായിരുന്നു ടോമി. വായ്പാ കുടിശികയിലേക്ക് അടയ്ക്കാനായി 3 ലക്ഷം രൂപയുമായി ടോമിയുടെ ഭാര്യ പുഷ്പ രാവിലെ ബാങ്കിലെത്തിയിരുന്നെങ്കിലും ഈ തുക സ്വീകരിക്കാൻ തയാറാവാതെ ഉച്ചയോടെ ജപ്തിക്കുള്ള  സംഘവും പൊലീസും വീട്ടിലെത്തി നടപടികളാരംഭിച്ചുവെന്ന് ബന്ധുക്കൾ‌ പറഞ്ഞു.

Leave A Reply