അനധികൃത കൈയേറ്റം;ഡൽഹിയിൽ ഇടിച്ചുനിരത്തൽ തുടരുന്നു

അനധികൃത കൈയേറ്റം ആരോപിച്ചുള്ള ഇടിച്ചുനിരത്തൽ ഡൽഹിയിൽ തുടരുന്നു. ശാഹീൻബാഗിന് സമീപം ന്യൂനപക്ഷ വിഭാഗം തിങ്ങിപ്പാർക്കുന്ന മദൻപൂർ ഖാദിരിയിലാണ് വ്യാഴാഴ്ച സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മണ്ണുമാന്തിയുമായി എത്തിയത്.

അതേസമയം കഴിഞ്ഞദിവസം ശാഹീൻബാഗിൽ ഇടിച്ചുനിരത്തൽ ജനം തെരുവിലിറങ്ങി തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സമീപപ്രദേശമായ മദൻപൂർ ഖാദിരിയിൽ ഇടിച്ചുനിരത്തുന്നത്. ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായ ജഹാംഗീർപുരിയിലെ ഇടിച്ചുനിരത്തലിനെതിരെയുള്ള സ്റ്റേ സുപ്രീംകോടതി കേസ് പരിഗണിക്കുന്നതു വരെ തുടരും.

Leave A Reply