എയർ ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടറായി കാംബെൽ വിൽസണെ നിയമിച്ചു

എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) മാനേജിങ് ഡയറക്ടറുമായി കാംബെൽ വിൽസണെ ടാറ്റ സൺ നിയമിച്ചു. നിലവില്‍ സിംഗപ്പൂർ എയർലൈൻസിന്റെ ഉപസ്ഥാപനമായ സ്‌കൂട്ടിന്റെ സി.ഇ.ഒയാണ് വിൽസൺ. വ്യാഴാഴ്ചയാണ് വിൽസണിനെ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായി നിയമച്ചതായി ടാറ്റ സൺസ് ഔദ്യോഗികമായി അറിയിച്ചത്.

50 കാരനായ അദ്ദേഹത്തിന് 26 വർഷത്തെ വ്യോമയാന വ്യവസായ വൈദഗ്ധ്യമുണ്ടെന്നും എയർ ഇന്ത്യ ചെയർമാൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു. ‘ ഏഷ്യയിൽ ഒരു എയർലൈൻ ബ്രാൻഡ് നിർമ്മിച്ചതിന്റെ അധിക അനുഭവം എയർ ഇന്ത്യയ്ക്ക് പ്രയോജനപ്പെടും. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായി കാത്തിരിക്കുകയാണെന്നും എൻ.ചന്ദ്രശേഖരൻ പറഞ്ഞു.

Leave A Reply