പൂമംഗലം പഞ്ചായത്തിൽ വിദ്യാർഥികൾക്ക്‌ ലാപ്‌ടോപ്പും ഫർണിച്ചറും വിതരണം ചെയ്തു

പൂമംഗലം പഞ്ചായത്തിന്റെ 2021–22 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി  എസ് സി വിഭാഗത്തിലെ 53 വിദ്യാർഥികൾക്ക്‌ ലാപ്‌ടോപ്പും ഫർണിച്ചറും വിതരണം ചെയ്തു. വടക്കുംകര ഗവ.യുപി സ്കൂളിൽ  വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വിജയലക്ഷ്‌മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് തമ്പി അധ്യക്ഷനായി.   ടി എസ് സജീവൻ,  കവിത സുരേഷ്,  ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, കത്രീന ജോർജ്, ജൂലി ജോയി, ലാലി വർഗീസ്, സുനിൽകുമാർ, ലത വിജയൻ എന്നിവർ സംസാരിച്ചു.
Leave A Reply