തെളിനീരൊഴുകും നവകേരളം : വലപ്പാട് പഞ്ചായത്തിൽ മണ്ടേല തോട് ശുചീകരിച്ചു
തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് വലപ്പാട് പഞ്ചായത്തിൽ മണ്ടേല റോഡിനു സമീപമുള്ള തോട് ശുചീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വി ആർ ജിത്ത് അധ്യക്ഷനായി. കെ വി വിജയൻ, ജ്യോതി രവീന്ദ്രൻ, രശ്മി ഷിജോ, മണി ഉണ്ണികൃഷ്ണൻ, സിജി സുരേഷ്, അനിത തൃദീപ്കുമാർ, അശ്വതി മേനോൻ, ജോയ്സി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.