തൃക്കാക്കര നിയോജകമണ്ഡലം എൽഡിഎഫ്‌ കൺവൻഷൻ ഇന്ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

തൃക്കാക്കര നിയോജകമണ്ഡലം എൽഡിഎഫ്‌ കൺവൻഷൻ വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ നാലിന്‌ പാലാരിവട്ടം ബൈപാസ്‌ ജങ്ഷനിലാണ്‌ കൺവൻഷന്‍. എൽഡിഎഫ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരണവും തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനവും ഇതോടൊപ്പം നടക്കും.

 

ഡോ. ജോ ജോസഫ്‌, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്‌, തെരഞ്ഞെടുപ്പ്‌ കമ്മിറ്റി സെക്രട്ടറി എം സ്വരാജ്‌, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ്‌ ദേവർകോവിൽ, എൽഡിഎഫ്‌ നേതാക്കളായ ജോസ്‌ കെ മാണി എംപി, പി സി ചാക്കോ, രാമചന്ദ്രൻ കടന്നപ്പള്ളി, ബിനോയ്‌ ജോസഫ്‌, ജോർജ്‌ ഇടപ്പരത്തി, മാത്യു ടി തോമസ്‌, സാബു ജോർജ്‌, എ പി അബ്ദുൾ വഹാബ്‌, വർഗീസ്‌ ജോർജ്‌, ഡോ. കെ ജി പ്രേംജിത്‌ തുടങ്ങിയവർ പങ്കെടുക്കും.

Leave A Reply