സൗദിയിൽ ജനസംഖ്യ കണക്കെടുപ്പ് ആരംഭിച്ചു

സൗദിയിൽ സമഗ്ര ജനസംഖ്യാ കണക്കെടുപ്പിന് റിയാദിൽ തുടക്കമായി. ഈ വർഷം ജനുവരിയിൽ ആരംഭിച്ച സെൻസസിന്റെ രണ്ടാം ഘട്ടത്തിനാണ് ഇതോടെ തുടക്കമായത്. നഗര ഗ്രാമ പ്രദേശങ്ങളിലെ ജനസംഖ്യാ, പ്രായം, നാഷണാലിറ്റി, ആരോഗ്യ സ്ഥിതിവിവരങ്ങൾ, വരുമാനവും വിതരണവും ഉൾപ്പെടെയുള്ളവ ഈ ഘട്ടത്തിൽ ശേഖരിക്കും.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസറ്റിക്സാണ് സെൻസസ് നടപടികൾക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഉൽഘാടനം സൗദി സാമ്പത്തിക ആസൂത്രണകാര്യ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം നിർവ്വഹിച്ചു. ഈ വർഷം ജനുവരിയിൽ തുടക്കം കുറിച്ച സെൻസസിന്റെ ആദ്യഘട്ടം മാർച്ചിൽ പൂർത്തിയാക്കിയിരുന്നു. കെട്ടിടങ്ങളുടെയും താമസക്കാരുടെയും വിലാസങ്ങൾ ശേഖരിക്കുകയും താമസ യോഗ്യമായതും അല്ലാത്തതുമായ കെട്ടിടങ്ങൾ വേർതിരിക്കലുമാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയിരുന്നത്.

Leave A Reply