കെ.​എ​സ്.​ഇ.​ബി വൈ​ദ്യു​തി തൂ​ൺ മാ​റ്റു​ന്ന​തി​നി​ടെ ദേ​ഹ​ത്ത് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

ക​ക്കോ​വ്: കെ.​എ​സ്.​ഇ.​ബി വൈ​ദ്യു​തി തൂ​ൺ മാ​റ്റു​ന്ന​തി​നി​ടെ ദേ​ഹ​ത്ത് വീ​ണ് ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ചു. കോ​ട്ടു​പാ​ടം ക​ല്ലി​ൽ ക​പ്പു​റ​ത്ത് ചോ​ല​ക്കു​ഴി പ​രേ​ത​നാ​യ ച​ന്ദ്ര​ന്റെ മ​ക​ൻ ഗി​രീ​ഷി(45)​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ക​ക്കോ​വി​ൽ വി​ല്ലേ​ജ് ഓ​ഫി​സി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ വൈ​ദ്യു​തി തൂ​ൺ മാ​റ്റു​ന്ന​തി​നി​ടെ തൂ​ൺ താ​ഴെ പ​തി​ക്കു​ക​യാ​യി​രു​ന്നു.

തൂ​ണി​ൽ സു​ര​ക്ഷ​ക്കാ​യി ക​യ​റ് ബ​ന്ധി​ച്ചി​രു​ന്ന​തി​നാ​ൽ വീ​ഴു​മ്പോ​ൾ ര​ക്ഷ​പ്പെ​ടാ​നു​മാ​യി​ല്ല. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ. സ്മി​ജി. മ​ക്ക​ൾ: അ​തു​ൽ കൃ​ഷ്ണ, അ​മ​ൽ കൃ​ഷ്ണ. മാ​താ​വ്: കു​ട്ടി​മാ​ളു. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ദാ​ശി​വ​ൻ, രാ​മ​രാ​ജ​ൻ, സ​തീ​ദേ​വി, സ​ജി​ത

Leave A Reply