വിദ്യാഭ്യാസം അനുഭവങ്ങളിലൂടെ സ്വായത്തമാക്കുന്നതാണ് പൊതുവിദ്യാഭ്യാസത്തിലുണ്ടായ മാറ്റം : അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ

പത്തനംതിട്ട: വിദ്യാഭ്യാസം അനുഭവങ്ങളിലൂടെ കുട്ടികള് സ്വായത്തമാക്കുന്നതാണ് പൊതുവിദ്യാഭ്യാസത്തിലുണ്ടായ മാറ്റമെന്ന് അഡ്വ. പ്രമോദ് നാരായണ് എം.എല്.എ. രണ്ടാം പിണറായി വിജയന് സര്ക്കാരിന്റെ ജില്ലാതല വാര്ഷികാഘോഷം എന്റെ കേരളം പ്രദര്ശന വിപണന മേളയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില് നടത്തി വിജ്ഞാനാധിഷ്ഠിത സമൂഹവും പാഠ്യപദ്ധതി പരിഷ്‌കരണവുമെന്ന വിഷയത്തില് നടത്തിയ സെമിനാര് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്.എ.
പഠനത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തി അനുഭവങ്ങളിലൂടെയുള്ള പഠനം അംഗന്വാടി മുതല് കുട്ടികള്ക്ക് നല്കാന് സാധിക്കണം. വാക്കുകള് കുട്ടിയുടെ ആകാംക്ഷയില് നിന്ന് ഉണ്ടാകണം. സ്‌കൂള് തലം മുതല് കുട്ടികളുടെ കഴിവും ഗവേഷണ അഭിരുചിയും കണ്ടെത്താന് കഴിയണം. ഗവേഷണത്തിലൂടെയാണ് ആശയങ്ങള് രൂപപ്പെടുന്നതെന്നും വൈജ്ഞാനിക സമൂഹം രൂപപ്പെടുന്നതിലൂടെ സാംസ്‌കാരിക മാറ്റവും ഉണ്ടാകുന്നതെന്നും എം.എല്.എ പറഞ്ഞു. വിജ്ഞാനത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്തുന്നതാകണം പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര് അധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആര്.ടി ഡയറക്ടര് ഡോ. ആര്.കെ ജയപ്രകാശ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര് കെ.എസ്. ബീനാ റാണി, പത്തനംതിട്ട ഡയറ്റ് പ്രിന്സിപ്പല് ഡോ.കെ.ജെ ബിന്ദു, എസ്.സി.ഇ.ആര്.ടി റിസര്ച്ച് ഓഫീസര് രാജേഷ് എസ്. വള്ളിക്കോട്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ – ഓര്ഡിനേറ്റര് ഡോ. ലെജു പി.തോമസ്, ജില്ലാ പ്രോഗ്രാം ഓഫീസര് എ.കെ.പ്രകാശ് തുടങ്ങിയവര് പങ്കെടുത്തു.
Leave A Reply