പുഴനടത്തം സംഘടിപ്പിച്ചു

പാലക്കാട്: തെളിനീരൊഴുകും നവകേരളം – സമ്പൂർണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി എടവക പഞ്ചായത്ത് ജല സമിതിയുടെ നേതൃത്വത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.
പൊതു ജന പങ്കാളിത്തത്തോടെ അഗ്രഹാരം പുഴയോരം മുതൽ പാണ്ടിക്കടവ് വരെ നടത്തിയ പുഴ നടത്തത്തിൽ പുഴ സംരക്ഷണ ബോധവൽക്കരണം,ജലത്തിന്റെ ഗുണമേന്മ കണ്ടെത്താനുള്ള സാമ്പിൾ ശേഖരണം, ദ്രവ മാലിന്യങ്ങൾ തടയാനുള്ള സൗകര്യമൊരുക്കൽ, ജല സ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനുള്ള ആസൂത്രണം എന്നീ ഉദ്ദേശ്യത്തോടെ നടത്തപ്പെട്ട പരിപാടിക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്ത്, വാർഡ് മെമ്പർ മിനി തുളസീധരൻ, ജലപ്രതിനിധികളായ വിനോദ് തോട്ടത്തിൽ, ഷിൽസൺ മാത്യു, ലത വിജയൻ ,സി.സി സുജാത, അസി.സെക്രട്ടറി വി.സി മനോജ് , അസി.എഞ്ചിനിയർ ലൽന, അക്രഡിറ്റഡ് എഞ്ചിനിയർ സി.എച്ച് ഷമീൽ, വി.ഇ.ഒ മാരായ വി.എം ഷൈജിത്ത്, അനഘ ചന്ദ്രൻ , ഇ.പി ലളിത തുടങ്ങിയവർ നേതൃത്വം നൽകി.
Leave A Reply