ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് പണം തട്ടിയ ഫാക്‌ട് ജീവനക്കാരനെതിരെ കേസ്

കളമശ്ശേരി: കേന്ദ്ര പൊതുമേഖല സ്ഥാപനത്തില്‍ ജോലി വാഗ്താനം ചെയ്ത് യുവാവില്‍നിന്ന് പണം തട്ടിയ കേസില്‍ ഫാക്‌ട് ജീവനക്കാരനെതിരെ കേസെടുത്തു.കമ്ബനിയിലെ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ മന്മഥന് (50) എതിരെയാണ് ഏലൂര്‍ പൊലീസ് കേസെടുത്തത്. പറവൂര്‍ കോട്ടുവള്ളി സ്വദേശി സൂരജില്‍നിന്ന് (41) 4.78 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസെടുത്തത്.

ദിവസങ്ങള്‍ക്ക് മുമ്ബ് ജോലിക്കായി കരാറുകാരെ തേടി കമ്ബനിക്ക് മുന്നിലെത്തിയ സൂരജ് മന്മഥനുമായി പരിചയപ്പെടുകയും കരാറുകാരുടെ നമ്ബര്‍ ആവശ്യപ്പെടുകയുമായിരുന്നു.എന്നാല്‍, ജീവനക്കാരന്‍ യുവാവില്‍നിന്ന് നമ്ബര്‍ വാങ്ങി ബന്ധപ്പെടാമെന്നറിയിച്ചു. പിന്നാലെ ഫോണ്‍ വിളിച്ച്‌ കാഷ്വല്‍ ലേബര്‍ തസ്തികയില്‍ ഒഴിവുണ്ടെന്ന വാഗ്ദാനം നല്‍കി പണം തട്ടിയെടുക്കുകയുമായിരുന്നു.ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് നല്‍കാനെന്ന പേരിലാണ് പണം വാങ്ങിയതെന്നാണ് യുവാവ് പരാതിയില്‍ പറയുന്നു.

Leave A Reply