ഇന്ത്യയില്‍ ഗൂഗിള്‍ പുതിയ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഗൂഗിള്‍ പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.കമ്ബനി ഇന്ത്യയില്‍ അവസാനമായി അവതരിപ്പിച്ച ഫോണ്‍ പിക്സല്‍ 4എ ആയിരുന്നു. മികച്ച വില്‍പ്പന നേടിയ മിഡ്റേഞ്ച് ഫോണായ 4എക്ക് ശേഷം പിക്സല്‍ 5 സീരീസും 6 സീരീസും കമ്ബനി ഇന്ത്യയിലെത്തിച്ചില്ല.എന്നാല്‍, പിക്സല്‍ 6എ എന്ന മധ്യനിര ഫോണ്‍ ഗൂഗിള്‍ ഇന്ത്യയില്‍ ഈ വര്‍ഷാവസാനം അവതരിപ്പിച്ചേക്കും, കമ്ബനി അത് സ്ഥിരീകരിച്ചതായി ആന്‍ഡ്രോയ്ഡ് സെന്‍ട്രല്‍ റിപ്പോര്‍ട്ട് ചെയ്തു.

പിക്സല്‍ 4എ യുടെ സക്സസറായെത്തുന്ന പിക്സല്‍ 6എക്ക് ഗൂഗിള്‍ 449 ഡോളറാണ് വില . ഇന്ത്യയില്‍ 35000 രൂപയാണ് പ്രതീക്ഷിക്കുന്ന വില.6.1 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്‌.ഡി പ്ലസ് ഒ.എല്‍.ഇ.ഡി ഡിസ്‍പ്ലേയാണ് പിക്സല്‍ 6എ-ക്ക്. 60Hz ആണ് റിഫ്രഷ് റേറ്റ്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3യുടെ സുരക്ഷയോടെ എത്തുന്ന ഡിസ്‍പ്ലേ, പിക്സല്‍ 4എക്ക് സമാനമായിരിക്കും എന്ന് പറയാം. 6ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരേയൊരു വകഭേദം മാത്രമായിരിക്കും കമ്ബനി വില്‍പ്പനക്കെത്തിക്കുക. അതിവേഗ പ്രകടനം നല്‍കുന്ന യു.എഫ്.എസ് 3.1 സ്റ്റോറേജ് പിന്തുണയുമുണ്ട്.

4306 എം.എ.എച്ച്‌ ബാറ്ററിയും അതിവേഗ ചാര്‍ജിങ് പിന്തുണയുമുണ്ടാകും. 12.2 മെഗാപിക്സല്‍ വൈഡ്-ആംഗിള്‍, 12 എം.പിയുടെ അള്‍ട്രാ വൈഡ് ആംഗിള്‍ ഇരട്ട പിന്‍കാമറയും എട്ട് മൊഗാ പിക്സലുള്ള പഞ്ച് ഹോള്‍ മുന്‍കാമറയുമാണ് കാമറ.പിക്സല്‍ 6, 6 പ്രോ എന്നീ ഫോണുകള്‍ക്ക് കരുത്തേകിയ ടെന്‍സര്‍ ചിപ്സെറ്റായിരിക്കും പിക്സല്‍ 6എയുടെയും കരുത്ത്. ഇന്‍ഡിസ്‍പ്ലേ ഫിംഗര്‍പ്രിന്റാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്.

Leave A Reply