ഒമാനില്‍ ഞായറാഴ്ച മുതല്‍ ‘ഫ് ളെക്‌സിബിള്‍ വര്‍കിങ് സിസ്റ്റം’ നടപ്പാക്കും

മസ്‌കത്: ‘ഫ് ളെക്‌സിബിള്‍ വര്‍കിങ് സിസ്റ്റം’ നടപ്പാക്കുാനൊരുങ്ങി ഒമാൻ തൊഴില്‍ മന്ത്രാലയം. ഞായറാഴ്ച മുതല്‍ ഈ സംവിധാനം പ്രാബല്യത്തിൽ വരും.
രാജ്യത്തെ സര്‍കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ഈ സംവിധാനം ബാധകമാവുകയെന്നും മന്ത്രാലയം വ്യക്തമാക്കി. ജോലിക്ക് എത്തുന്നതിനോ ജോലി അവസാനിപ്പിക്കുന്നതിനോ ജീവനക്കാര്‍ക്ക് കൃത്യമായ സമയം നിശ്ചയിക്കാതെ ഇഷ്ടാനുസരണം സമയം തെരഞ്ഞെടുക്കാമെന്നതാണ് പുതിയ രീതിയുടെ പ്രത്യേകത.

ഇതോടെ ജീവനക്കാരുടെ ഹാജറും ജോലി അവസാനിപ്പിച്ച്‌ പോകുന്ന സമയവും സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാന്‍ ഇനി മുതല്‍ സാധിക്കും.

പുതിയ രീതി അനുസരിച്ച്‌ രാവിലെ 7.30 മുതല്‍ വൈകുന്നേരം 4.30വരെയായിരിക്കും സര്‍കാര്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുക. ഇതിനിടയില്‍ ഏഴ് മണിക്കൂര്‍ ജീവനക്കാര്‍ തുടര്‍ചയായി ജോലി ചെയ്തിരിക്കണമെന്നതാണ് വ്യവസ്ഥ. ജോലി തുടങ്ങുന്ന സമയം മുതലായിരിക്കും ജോലി സമയം കണക്കാക്കുന്നത്.

Leave A Reply