കാക്കൂർ (കോഴിക്കോട്): േവ്ലാഗർ റിഫയുടെ മരണത്തിൽ ഭർത്താവ് മെഹനാസിന് പൊലീസ് വീണ്ടും നോട്ടീസയക്കും. ഇതുവരെ ചോദ്യംചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മെഹനാസിനോട് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, പെരുന്നാൾ ദിവസം വീട്ടിൽനിന്നു പോയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. നിലവിൽ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്. എന്നാൽ, ഇതുവരെ ചോദ്യംചെയ്തിട്ടില്ല. സുഹൃത്ത് ജംഷാദിനെയും മറ്റു സുഹൃത്തുക്കളെയും മെഹനാസിന്റെ കുടുംബത്തെയും ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് റിഫയുടെ പോസ്റ്റ്മോർട്ടം നടന്നത്. ആറു ദിവസം പിന്നിട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടോ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചതിന്റെ ഫോറൻസിക് റിപ്പോർട്ടോ ലഭിച്ചിട്ടില്ല.
ഈ റിപ്പോർട്ടുകൾ ലഭിച്ചാലേ തുടരന്വേഷണം ദുബൈയിലേക്കുകൂടി വ്യാപിപ്പിക്കണോ എന്ന് തീരുമാനിക്കുകയുള്ളൂ.