വീട്ടിൽ കയറി മർദിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ കേസ്

നാദാപുരം: ശീട്ടുകളി ചോദ്യംചെയ്തതിന്റെ പേരിൽ വീട്ടിൽ കയറി മർദിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ കേസ്. ഒരാളെ അറസ്റ്റ് ചെയ്തു. ചാലപ്പുറത്തെ ഒതിയോത്ത് പ്രദീപനാണ് (48) അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ചാലപ്പുറത്തെ പാറോളി ഭാസ്കരന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. ഭാസ്കരന്റെ ഭാര്യ റീന (54), മകൻ റീബേഷ് (36) എന്നിവർക്ക് പരിക്കേൽക്കുകയും ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച രാത്രിയാണ് സമീപത്തെ ഒരു കല്യാണവീട്ടിൽ ശീട്ടുകളിക്കുന്നതിനിടെ വാക്കേറ്റമുണ്ടായത്. ശീട്ടുകളി സംഘത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടയുകയും ചോദ്യംചെയ്യുകയുമായിരുന്നു. ഇതിനെ ചൊല്ലി അസ്വാരസ്യം നിലനിൽക്കുന്നതിനിടെയാണ് വീടുകയറി ആക്രമണം അരങ്ങേറിയത്. ശീട്ടുകളിയിൽ ഏർപ്പെട്ട പ്രദീപൻ, പ്രദീഷ്, പ്രമീഷ് എന്നിവർക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയത്. ഇവരിൽ ഒരാളാണ് പൊലീസ് പിടിയിലായത്. ഇരുഭാഗത്തുള്ളവരും സമീപത്തെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്.

Leave A Reply