അരുവിക്കരയിൽ ഒമ്പത് വയസ്സുകാരിയെ മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

നെടുമങ്ങാട്: അരുവിക്കരയിൽ ഒമ്പത് വയസ്സുകാരിയെ മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. അരുവിക്കര കച്ചാണി സ്വദേശിനിയായ ഒമ്പത് വയസ്സുകാരിക്കാണ് മർദനമേറ്റത്. സംഭവത്തിൽ നെട്ടയം സ്വദേശി വിഷ്ണു(28)വിനെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം എട്ടിന് രാവിലെ മദ്യപിച്ചെത്തിയ വിഷ്ണു കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. അടിയേറ്റ് അവശനിലയിലായ കുട്ടിയെ അമ്മൂമ്മ പേരൂർക്കട ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയ വിഷ്ണു അമ്മൂമ്മയെയും മർദിച്ചു. തുടർന്ന് പേരൂർക്കട പോലീസിൽ പരാതി നൽകുകയായിരുന്നു.

Leave A Reply