കര്‍ണാടകയില്‍ ഭര്‍ത്താവിനെ അടിച്ച്‌ വീഴ്ത്തി ദലിത് സ്ത്രീയെ നഗ്നയായി നടത്തിച്ചു;

ഷിമോഗ: കര്‍ണാടകയിലെ ഷിമോഗയില്‍ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി ദലിത് സ്ത്രീയെ നഗ്നയായി നടത്തിച്ചു. പ്രതികളായ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്രയുടെ ജന്മഗ്രാമത്തിനടുത്താണ് സംഭവം.

ഷിമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി നഗരത്തിനടുത്ത അരഗ ഗ്രാമത്തിലെ ദലിത് സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. കരച്ചില്‍കേട്ടെത്തിയ നാട്ടുകാരാണ് ബലാല്‍സംഗശ്രമം തടഞ്ഞത്.

പ്രതികളായ ആദര്‍ശ്, സമ്ബത്ത് എന്നി രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇരുവരും ഉത്തര കന്നഡയിലെ ഷിരാസി നഗരത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

നാല് പേരാണ് ആകെ പ്രതികള്‍. രണ്ട് പേരെ ഇതുവരെ പിടികൂടാനായിട്ടില്ല.

 

Leave A Reply