നഴ്‌സസ് ദിനത്തിലും രാപ്പകല്‍ സമരവുമായി പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍

തിരുവനന്തപുരം: അന്തര്‍ദ്ദേശീയ നഴ്‌സസ് ദിനത്തിലും അവകാശ സംരക്ഷണത്തിനായി രാപ്പകല്‍ സമരവുമായി തെരുവിലിറങ്ങി പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍.തങ്ങളോടുള്ള അവഗണന അവസാനിപ്പിക്കുക, പ്രൊമോഷന്‍ ഉത്തരവ് മരവിപ്പിച്ച നടപടി പിന്‍വലിക്കുക, ട്യൂട്ടര്‍ നിയമന ഉത്തരവ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്നത്.സമരം തുടങ്ങിയിട്ട് ഇന്ന് ഒരാഴ്ചയാകുന്നു.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ട്യൂട്ടര്‍ നിയമന ഉത്തരവ് നടപ്പിലാക്കിയാല്‍ രാപ്പകല്‍ സമരത്തില്‍ നിന്ന് പിന്മാറുമെന്നും സമരത്തില്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ നടപ്പാക്കുന്നത് വരെ യോഗങ്ങളും ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകളും ബഹിഷ്‌കരിച്ചുള്ള സമരം തുടരുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു

Leave A Reply