മുന്‍കാമുകിയുടെ ഫോണ്‍ മോഷ്‍ടിച്ച്‌ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ശിക്ഷ വിധിച്ച്‌ കോടതി

ദുബൈ: ദുബൈയിൽ മുന്‍കാമുകിയുടെ ഫോണ്‍ മോഷ്‍ടിച്ച് യുവാവ് സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രവാസിക്ക് ആറുമാസത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

കാമുകിയുടെ ഫേസ്‍ബുക്ക് അക്കൌണ്ടിലാണ് ഇയാൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.  കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം.

ഇരുവരുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ കാമുകിയുടെ ഫേസ്‍‍ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‍തതിന് പുറമെ അവരുടെ സഹോദരനും ഭര്‍ത്താവിനും വാട്സ്‌ആപ് വഴി അയച്ചുകൊടുക്കുകയും ചെയ്‍തു.

34 വയസുകാരന് ദുബൈ ക്രിമിനല്‍ കോടതി നേരത്തെ രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീല്‍ കോടതി ശിക്ഷ ആറ് മാസം തടവായി കുറച്ചു. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

Leave A Reply