ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ടി​വ്​ രേ​ഖ​പ്പെ​ടു​ത്തി

മ​നാ​മ: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ടി​വ്​ രേ​ഖ​പ്പെ​ടു​ത്തി​.ഒ​രു ബ​ഹ്​​റൈ​ൻ ദീ​നാ​റി​ന്​ 204 രൂ​പ എ​ന്ന നി​ല​യി​ലേ​ക്ക്​ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​മെ​ത്തി.

ഇതോടെ മ​ണി എ​ക്സ്​​ചേ​ഞ്ചു​ക​ളി​ൽ പ​ണം അ​യ​ക്കാ​ൻ തി​ര​ക്ക് കൂടി. സ​മീ​പ​കാ​ല​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ ഈ ​നി​ര​ക്ക്​ ല​ഭി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച യു.​എ​സ്​ ഡോ​ള​റി​നെ​തി​രെ 77.46 എ​ന്ന നി​ല​യി​ലാ​ണ്​ രൂ​പ ക്ലോ​സ്​ ചെ​യ്ത​ത്. 55 ​പൈ​സ​യാ​ണ്​ ഒ​റ്റ ദി​വ​സം കൊ​ണ്ട്​ ഇ​ടി​ഞ്ഞ​ത്.

അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ യു.​എ​സ്​ ഡോ​ള​ർ ക​രു​ത്താ​ർ​ജി​ച്ച​തും ക​ഴി​ഞ്ഞ ആ​ഴ്ച യു.​എ​സ്​ ഫെ​ഡ​റ​ൽ റി​സ​ർ​വ്​ പ​ലി​ശ നി​ര​ക്ക്​ ഉ​യ​ർ​ത്തി​യ​തു​മാ​ണ്​ രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​ക്ക്​ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ.

Leave A Reply