ഓട്ടിസം ബാധിച്ച ആരഭി മോള്‍ക്ക് കൈത്താങ്ങായി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍

വെഞ്ഞാറമൂട്: ഓട്ടിസവും അന്ധതയും മൂലം ദുരന്തം അനുഭവിക്കുന്ന ആരഭി മോള്‍ക്ക് കൈത്താങ്ങായി വെഞ്ഞാറമൂട് ചെറുകോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന ഷാന്റി മെമ്മോറിയല്‍ സോഷ്യല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍.ചെറുകോട്ടുകോണം സ്വദേശികളായ പ്രഭ കുമാറിന്റെയും ദിവ്യയുടെയും 8 വയസുള്ള മകള്‍ ആരഭിക്കാണ് ദുരവസ്ഥ.

ജന്മനാ ഓട്ടിസം ബാധിച്ച ഈ കുരുന്നിന് രണ്ട് കണ്ണുകളുടെയും കാഴ്ചശേഷിയും നഷ്ടമായിരുന്നു . നിത്യചെലവിന് തന്നെ ബുദ്ധിമുട്ടുന്ന കൂലിപ്പണിക്കാരനായ പ്രഭകുമാറിന് താങ്ങാവുന്നതിനപ്പുറമായിരുന്നു ആരഭിയുടെ ചികിത്സാചെലവുകള്‍.ശസ്ത്രക്രിയയിലൂടെ കാഴ്ച തിരികെ കിട്ടുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന്‍ പ്രകാരം സുമനസുകളുടെ സഹായം തേടുകയാണ് ഈ നിര്‍ദ്ധന കുടുംബം.

ഇവരുടെ ദുരവസ്ഥ നേരില്‍ക്കണ്ട് മനസിലാക്കിയ ഷാന്റി മെമ്മോറിയല്‍ സോഷ്യല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ 56500രൂപ സമാഹരിച്ച്‌ ആരഭിയുടെ കുടുംബത്തിന് കൈമാറി. ഫൗണ്ടേഷന്‍ അംഗങ്ങളായ നാസര്‍,ജിനേഷ് ബാലകൃഷ്ണന്‍, ബിജു ഷിബിന്‍, ദിനൂപ്, ഷിതിന്‍, ഉണ്ണി, വിമല്‍, മനോജ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply