നിരോധിത സ്ഥലങ്ങളില്‍ തീ കത്തിച്ച വിദേശികള്‍ക്ക് പിഴ ചുമത്തി സൗദി

അബഹ: സൗദിയിൽ നിരോധിത സ്ഥലങ്ങളില്‍ തീ കത്തിച്ച വിദേശികള്‍ക്ക് പിഴ ചുമത്തി.

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ തീ കത്തിക്കുന്നവര്‍ക്ക് 3,000 റിയാല്‍ വരെ പിഴ ചുമത്തും. ആറു പാക് സ്വദേശികള്‍, രണ്ട് യെമന്‍ സ്വദേശികള്‍, ഒരു ഈജിപ്തുകാരന്‍ തുടങ്ങിയവര്‍ക്കാണ് പിഴ ലഭിച്ചത്.

പരിസ്ഥിതിക്കും വന്യജീവികള്‍ക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച്‌ മക്ക, റിയാദ് മേഖലകളില്‍ 911 എന്ന നമ്ബറിലും മറ്റു മേഖലകളില്‍ 999, 996 എന്നീ നമ്ബറുകളിലും അറിയിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന അറിയിച്ചു.

Leave A Reply