ജീവകാരുണ്യ പ്രതിഭാ പുരസ്കാരത്തിന് അഷറഫ് താമരശേരി അര്‍ഹനായി

കോഴിക്കോട്: മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം. ഇ.എസ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഡോ. പി.കെ അബ്ദുള്‍ ഗഫൂര്‍ ജീവകാരുണ്യ പ്രതിഭാ പുരസ്കാരത്തിന് അഷറഫ് താമരശേരി അര്‍ഹനായി. അവാര്‍ഡ് 11,111 രൂപയും ഫലകവും അടങ്ങുന്നതാണ് .ഇരുപത് വര്‍ഷമായി വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടത്തുന്ന നിശബ്ദ പ്രവര്‍ത്തനമാണ് അഷറഫിന് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

താമരശേരി സ്വദേശിയായ അഷറഫ് കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് കൂടിയാണ്.
എം.ഇ. എസ്. സ്ഥാപക നേതാവ് ഡോ. പി.കെ അബ്ദുള്‍ ഗഫൂറിന്റെ 38ാം ചരമദിനമായ മേയ് 23ന് പാരമൗണ്ട് ടവറില്‍ നടക്കുന്ന ചടങ്ങില്‍ വച്ച്‌ പുരസ്കാരം സമ്മാനിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply