കോൺഗ്രസ് നേതാവ് കെ വി തോമസിനെ വേദിയിലേക്ക് സ്വീകരിച്ച് പിണറായി വിജയൻ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന എൽഡിഎഫ് കൺവെൻഷനിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാവ് കെ വി തോമസിനെ വേദിയിലേക്ക് സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന് വേണ്ടിയുള്ള പ്രചാരണത്തിനായാണ് കെ വി തോമസ് എത്തിയത്.

എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. കെ വി തോമസ് മാഷ് ഇങ്ങോട്ട് വരികയാണ്. അദ്ദേഹത്തിന്റെ വരവ് സ്വാഗതം ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് നേതാവിനെ മുഖ്യമന്ത്രി വേദിയിലേക്ക് സ്വീകരിച്ചത്. കെ റെയിൽ ഉടൻ വരണമെന്നും ഒരു മണിക്കൂറോളം വേദിയിലെത്തിച്ചേരാൻ താൻ വൈകിയെന്നുമാണ് വേദിയിലേക്ക് കാലെടുത്ത് വച്ചയുടനുള്ള കെ വി തോമസിന്റെ പ്രതികരണം.

Leave A Reply