മസ്കത്ത്: ഒമാനിൽ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശിയായ നല്ലവീട്ടിൽ ഹൗസിൽ ഷാനവാസ് (41) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഒമാനിലെ ജഅലാൻ ബനി ബുആലിയിൽ ആണ് മരിച്ചത്.
സോഷ്യൽ ഫോറം പ്രവർത്തകൻ ആണ്. രണ്ടു വർഷത്തിലേറെയായി ജഅലാൻ ബനി ബുആലിയിൽ ഗ്രോസറി ഷോപ്പ് നടത്തിവരികയായിരുന്നു.
പിതാവ്: അബൂബക്കർ. മാതാവ്: റാബിയ. ഭാര്യ: ഷഹീറ, മകൻ: ഷാസിൽ ഷാൻ.