മസ്ക്കത്തിൽ തീര​പ്രദേശങ്ങളിലും മരുഭൂമികളിലും താപനില ഉയർന്നേക്കും

മസ്കത്ത്​: മസ്ക്കത്തിൽ വടക്ക്​ പടിഞ്ഞാറൻ കാറ്റ്​ വീശുന്നതിനാൽ തീര​പ്രദേശങ്ങളിലും മരുഭൂമികളിലും താപനില ഉയർന്നേക്കും. ഇന്ന്​ മുതൽ വെള്ളിയാഴ്ചവരെ താപനില ഉയർന്നേക്കുമെന്നാണ്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

തെക്ക്​-വടക്ക്​ ബാത്തിന, മസ്‌കറ്റ് എന്നിവിടങ്ങിൽ വ്യാഴാഴ്ച ഉച്ചയോടെ തന്നെ വടക്ക്​ പടിഞ്ഞാറൻ കാറ്റ്​ വീശിത്തുടങ്ങിയിട്ടുണ്ടെന്നു കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു​. പലയിടത്തും താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ട്.

ദോഫാർ, അൽ വുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളുടെ തീരങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും 40-50നും ഇടയിലായിരിക്കും താപനില.

Leave A Reply