റെയില്‍വേ പൊലീസ് മാദ്ധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തതായി പരാതി

കൊല്ലം:കൊല്ലം റെയില്‍വേ പൊലീസ് മാദ്ധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തതായി പരാതി. കൊല്ലത്ത് നിന്ന് കോഴിക്കോടേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ വര്‍ത്തമാനം എഡിറ്റര്‍ വി.കെ.അസിഫ്‌അലിയാണ് അതിക്രമത്തിന് ഇരയായത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം നടന്നത് . ആസിഫ്‌അലി രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോകാനായി എസ്കലേറ്ററില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു പൊലീസുകാരന്‍ തടഞ്ഞുനിറുത്തി തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. ട്രെയിന്‍ ഇപ്പോള്‍ വരും എന്തിനാണ് കാര്‍ഡെന്ന് ചോദിച്ചപ്പോള്‍ മോശമായി സംസാരിച്ച ശേഷം ബലം പ്രയോഗിച്ച്‌ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോ വുകയായിരുന്നു .

അവിടെ കാത്തുനിന്ന എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കോളറില്‍ പിടിച്ച്‌ വലിച്ച്‌ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഭിത്തിയില്‍ ചാരി നിറുത്തി മര്‍ദ്ദിച്ച ശേഷം അസഭ്യം വിളിക്കുകയും . ഇക്കാര്യങ്ങള്‍ ചിത്രീകരിക്കാന്‍ ഒരുങ്ങുമ്ബോള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചു.തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും അതിക്രമം തുടര്‍ന്നുവെന്ന് ആസിഫ്‌അലി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ശ്വാസതടസവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ആസിഫ്‌അലി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

റെയില്‍വേ സ്റ്റേഷനില്‍ നാവികസേനയുമായി ചേര്‍ന്ന് സാഗര്‍ കവച് മോക്ഡ്രില്‍ നടന്നുവരികയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ കാണിക്കാന്‍ തയ്യാറായില്ല. ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ്.റെയില്‍വേ എസ്.ഐ പറഞ്ഞു.

Leave A Reply