കൊല്ലം: അനധികൃതമായി ചെറു മത്സ്യവുമായി എത്തിയ ബോട്ട് നീണ്ടകര മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടികൂടി. നീണ്ടകര അസി.ഡയറക്ടര്‍ ഐ.ബി. ജെയിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുളച്ചല്‍ സ്വദേശിയായ ദാസിന്റെ ഉടമസ്ഥതയിലുള്ള ഏരിയാക് എന്ന ബോട്ട് 8 കള്ളി നിറയെ ചെറുവാള മത്സ്യങ്ങളുമായി പിടി കൂടിയത് .
തുടര്‍ന്ന് ബോട്ടിന് കൊല്ലം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍ രണ്ടര ലക്ഷം രൂപ പിഴ ചുമത്തി. കടലില്‍ നിന്ന് വന്‍തോതില്‍ ചെറു മത്സ്യങ്ങളെ പിടികൂടി വളത്തിനായും മറ്റും കടത്തുന്നത് മത്സ്യ സമ്ബത്തിന് ഭീഷണിയായ സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും പരിശോധന ശക്തമാക്കിയത്.
ചെറുമത്സ്യങ്ങളെ പിടികൂടുന്നവര്ക്കെതിരെയും കരവലി, പെയര്‍ ട്രോളിംഗ്, ലൈറ്റ് ഫിഷിംഗ് എന്നിവയ്ക്കെതിരെയും വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സി.ഐ എസ്.എസ്. ബൈജു അറിയിച്ചു. പരിശോധനയില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് സബ് ഇന്‍സ്പെക്ടര്‍ ഇ.ജോസ്, സി.പി.ഒ ജോണ്‍, റെസ്ക്യൂ ഗാര്‍ഡ് മാര്ട്ടിന് റോയി എന്നിവര്‍ പങ്കെടുത്തു.