പതിവായി മദ്യപിച്ച്‌ കലഹമുണ്ടാക്കുന്നയാള്‍ അറസ്റ്റില്‍

പുത്തൂര്‍ : പുത്തൂര്‍ കിഴക്കേ ചന്തയിലും ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലും പതിവായി മദ്യപിച്ച്‌ ബഹളമുണ്ടാക്കി മറ്റുള്ളവരെ കൈയ്യേറ്റം ചെയ്യുന്നയാൾ അറസ്റ്റിൽ.പുത്തൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത് .കോട്ടാത്തല മൂഴിക്കോട് സ്വദേശി സന്തോഷാണ്(49) അറസ്റ്റിലായത്.

വധശ്രമം , മോഷണം ഉള്‍പ്പെടെയുള്ള കേസുകളും ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ സന്തോഷിനെ റിമാന്‍ഡ് ചെയ്തു.

Leave A Reply