ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് ബഹുജന മാര്‍ച്ച്‌

കുന്നത്തൂര്‍ : ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ലഹരി – ഗുണ്ടാ മാഫിയ ബന്ധം അന്വേഷിക്കണമെന്നാവശ്യപെട്ട് യൂത്ത് കോണ്‍ഗ്രസ് കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ നടത്തി.ശാസ്താംകോട്ട പഞ്ചായത്തോഫീസിലേക്ക് നടത്തിയ മാര്‍ച്ച്‌ എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് നിഥിന്‍ കല്ലട അദ്ധ്യക്ഷനായി.

ജില്ലാ പ്രസിഡന്റ് ആര്‍.അരുണ്‍ രാജ്,സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ദിനേശ് ബാബു, ഫൈസല്‍ കുളപ്പാടം,അനുതാജ്,കോണ്‍ഗ്രസ് നേതാക്കളായ എം.വി.ശശികുമാരന്‍ നായര്‍, വൈ.ഷാജഹാന്‍, തുണ്ടില്‍ നൗഷാദ്, പി.കെ.രവി, അനസ് ഖാന്‍, നാദിര്‍ഷാ കാരൂര്‍ക്കടവ്,ഹാഷിം സുലൈമാന്‍, ഉണ്ണി ഇലവിനാല്‍, സുരേഷ്, ലോജു ലോറന്‍സ്, സുരേഷ്‌ ചന്ദ്രന്‍, വൈ.നജിം, റിജോ കല്ലട തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫില്‍റ്റര്‍ ഹൗസ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് പി.ആര്‍. അനൂപ്, വിപിന്‍ സിജു, ഷാഫി ചെമ്മാത്ത്,അജയകുമാര്‍, സിനി,ഷീജ രാധാകൃഷ്ണന്‍,സരസ്വതിഅമ്മ, തടത്തില്‍ സലിം, ജയശ്രീ രമണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply