ഡോ. എം.എസ്. ജയപ്രകാശ് അനുസ്മരണം സംഘടിപ്പിച്ചു

കൊല്ലം: എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചരിത്രകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഡോ.എം.എസ്. ജയപ്രകാശ് അനുസ്മരണം നടത്തി . കല്ലുപാലം മര്‍ച്ചന്റ്സ് ചേംബര്‍ ഹാളില്‍ നടന്ന യോഗം സംസ്ഥാന ട്രഷറര്‍ എ.കെ.സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അബ്ദുല്‍ ലത്തീഫ് അദ്ധ്യക്ഷനായി.

ശ്രീനാരയണ മൂവ്മെന്റ് പ്രസിഡന്റ് എസ്. സുവര്‍ണകുമാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ്‌ അഡ്വ. സജീബ്, പോപ്പുലര്‍ ഫ്രണ്ട് കൊല്ലം വെസ്റ്റ് ജില്ലാ സെക്രട്ടറി സബീര്‍ മുതിരപ്പറമ്ബ്, എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ്‌ എ.കെ.ഷെരീഫ്, വുമണ്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ ട്രഷറര്‍ സനൂജ സാദിഖ്, എസ്.ഡി.പി.ഐ ജില്ലാ ഭാരവാഹികളായ നജുമുദീന്‍, രാഖി അശോകന്‍, ഹബീബ് കൊല്ലം എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷഫീഖ്.എം.അലി സ്വാഗതം പറഞ്ഞു.

Leave A Reply