ചാമ്ബ്യന്മാരുടെ പോരാട്ടത്തിന് ഇനി 20 ദിനങ്ങള്‍

വെംബ്ലി: കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കള്‍ തമ്മിലുള്ള മത്സരത്തിന് പന്തുരുളാന്‍ ഇനി 20 ദിനങ്ങള്‍ മാത്രം . നേരത്തെ, തിയ്യതിയും വേദിയും യുവേഫ പ്രഖ്യാപിച്ചിരുന്നു.ജൂണ്‍ ഒന്നിന് നടക്കാനിരിക്കുന്ന പോരാട്ടത്തില്‍, കോപ്പ അമേരിക്ക വിജയികളായ അര്‍ജന്റീനയും യൂറോ കിരീടം ചൂടിയ ഇറ്റലിയും ഇംഗ്ലണ്ടിലെ വെംബ്ലിയില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം നടക്കുന്നത് .

യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷനായ യുവേഫയും ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷനായ കോണ്‍മബോളും ചേര്‍ന്നു നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇറ്റലി ഇംഗ്ലണ്ടിനെയും അര്‍ജന്റീന ബ്രസീലിനെയും തകര്‍ത്ത് ചാമ്ബ്യന്‍മാരായത് കഴിഞ്ഞ ജൂലൈയിലാണ്അര്‍ടെമിയോ ഫ്രാഞ്ചി ട്രോഫി എന്ന പേരില്‍ 1985, 1993 വര്‍ഷങ്ങളില്‍ സമാനമായ രീതിയില്‍ കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കളുടെ മത്സരം നടന്നിരുന്നു.

ഉദ്ഘാടന എഡിഷനില്‍ ഫ്രാന്‍സ് ഉറുഗ്വേയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയപ്പോള്‍ 1993ല്‍ അര്‍ജന്‍റീനയും ഡെന്മാര്‍ക്കും തമ്മിലായിരുന്നു മത്സരം. മത്സരത്തില്‍ ഇതിഹാസതാരം ഡീഗോ മറഡോണയുടെ അര്‍ജന്‍റീന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഡെന്മാര്‍ക്കിനെ കീഴടക്കുകയായിരുന്നു.

Leave A Reply