മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കണ്ണൂര്‍: പാചക വാതക വില വര്‍ദ്ധനവിനെതിരെ മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്‍പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു . പ്രതിഷേധ കൂട്ടായ്മ
സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു .മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രാമാനന്ദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഡോ.കെ.വി.ഫിലോമിന മുഖ്യപ്രഭാഷണം നടത്തി.

ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ടി.ഗിരിജ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡെയ്സി സ്‌കറിയ, നേതാക്കളായ ഇ.പി.ശ്യാമള, അത്തായി പത്മിനി, ജില്ലാസെക്രട്ടറിമാരായ ശ്രീജ മഠത്തില്‍, ചഞ്ചലാക്ഷി, ടി. പി വല്ലി, വത്സല, പി. പി , അനിതകീഴല്ലുര്‍ ,കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണല്‍ അഡ്വ. ഇന്ദിര, തങ്കമ്മ വേലായുധന്‍, പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.

Leave A Reply