സ്വദേശി ദർസ് സ്റ്റേറ്റ് തല ഉത്ഘാടനം മെയ് 14 ന് പാലക്കുളം മഹല്ലിൽ നടക്കും- സുന്നി മഹല്ല് ഫെഡറേഷന്‍

സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സ്വദേശി ദർസുകളുടെ സംസ്ഥാന തല ഉത്ഘാടനം മെയ് 14 ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് ജില്ലയിലെ മൂടാടി  പാലക്കുളം പള്ളിയിൽ വച്ച് സ്വദേശി ദർസ് അക്കാദമിക് കൗൺസിൽ സംസ്ഥാന കൺവീനർ ഉസ്താദ് ഡോ:ബഹാവുദ്ദീൻ മുഹമ്മദ് നദ് വി ഉത്ഘാടനം ചെയ്യും.

സ്വദേശി ദർസ് അക്കാദമിക് കൗൺസിൽ സംസ്ഥാന ചെയർമാൻ ശൈഖുനാ ഉമർ ഫൈസി മുക്കം അദ്ധ്യക്ഷതവഹിക്കും.  എസ് – എം – എഫ് – സ്റ്റേറ്റ് സിക്രട്ടറി യു-മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ,  കേന്ദ്ര മുശാവറ അംഗം ശൈഖുനാ എ – വി -അബ്ദുറഹ്മാൻ മുസ്ല്യാർ  നന്തി ,  എസ് – എം എഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട്‌ ആർ – വി -കുട്ടി ഹസൻ ദാരിമി , സ്വദേശി ദർസ് പരീക്ഷ ബോർഡ് ചെയർമാൻ നാസർ ഫൈസി കൂടത്തായി , സ്വദേശി ദർസ് പരീക്ഷ ബോർഡ് കൺവീനർ  ഹംസ റഹമാനി കൊണ്ടി പറമ്പ് സ്റ്റേറ്റ്ഓർഗനൈസർ എ കെ  ആലിപ്പറമ്പ് ,  ഇ – ടി – എ അസീസ് ദാരിമി ,  തഖി യുദ്ദീൻ ഹൈതമി , ജുബൈർ ദാരിമി, അബ്ദുറഹ്മാൻ ഹൈതമി കോടിക്കൽ സംബദ്ധിക്കും പാലക്കുളം മഹല്ല് സിക്രട്ടറി സ്വാദിഖ് പാലൊളി സ്വാഗതവും   എസ് എം – എഫ് ജില്ലാ സിക്രട്ടറി സലാം ഫൈസി മുക്കം നന്ദിയും പറയും.  മെയ് 15 മുതൽ ജില്ലാ തല ഉത്ഘാടനങ്ങൾ നടക്കും.

Leave A Reply