വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വള‍ർത്തിയ വീട്ടമ്മ അറസ്റ്റിൽ

കൊല്ലം: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വള‍ർത്തിയ വീട്ടമ്മ അറസ്റ്റിൽ. കൊട്ടാരക്കര, മേലില സ്വദേശി 60 കാരിയായ തുളസിയെയാണ് പൊലീസ് പിടികൂടിയത്. വിളവെടുക്കാൻ പാകമായി വള‍ർന്ന ചെടിയാണ് തുളസിയുടെ വീട്ടുമുറ്റത്തുനിന്ന് പിടിച്ചെടുത്തത്. ഇതിന് പത്തടി ഉയരമുണ്ടായിരുന്നു.

വാങ്ങി ഉപയോ​ഗിക്കുന്നത് ചെലവേറിയ കാര്യമായതിനാലാണ് വീട്ടമ്മ ചെടി വീട്ടിൽ തന്നെ നട്ടുവളർത്തിയതെന്നാണ് സംഭവത്തോട് ഉദ്യോ​ഗസ്ഥർ പ്രതികരിച്ചത്. എക്സൈസ് സി ഐ  പി എ സഹദുള്ളയുടെ നേതൃത്വത്തില്ലാണ് കഞ്ചാവ് ചെടി കണ്ടെത്തി വീട്ടമ്മയെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ എ ഷിലു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി നഹാസ്, സുനില്‍ ജോസ്, ജിഷ, മുബീന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Leave A Reply