യുപി യിലെ മദ്രസകളില്‍ ഇനി ദേശീയ ദാനം നിര്‍ബന്ധം; ഉത്തരവിറക്കി സര്‍ക്കാര്‍

ലഖനൌ: ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയ ദാനം നിര്‍ബന്ധമാക്കി. യുപി മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡാണ് ഉത്തരവിറക്കിയത്.

ക്ലാസുകള്‍ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ആരംഭിക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു.  എല്ലാ എയ്ഡഡ്, നോണ്‍ എയ്ഡഡ് മദ്രസകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഉത്തരവ് റമദാന്‍ അവധി കഴിഞ്ഞ് മദ്രസകള്‍ വീണ്ടും തുറക്കുമ്പോള്‍ മുതല്‍  പാലിക്കണമെന്നാണ് നിര്‍ദേശം. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തും. ഇന്ന് മുതലാണ് റംസാന്‍ അവധിക്കുശേഷം മദ്രസകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്. അതിനാല്‍ ഇന്ന് മുതല്‍ തന്നെ ഉത്തരവ് പ്രാബല്യത്തില്‍ വരും.

 

 

Leave A Reply