ഓസ്‌ട്രേലിയയിൽ നടക്കാനിരുന്ന ബ്രസീൽ-അർജന്റീന സൗഹൃദ മത്സരം ഉപേക്ഷിച്ചു

ബ്രസീലും അർജന്റീനയും തമ്മിൽ അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കാനിരുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരം ഉപേക്ഷിച്ചതായി ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ബുധനാഴ്ച അറിയിച്ചു.

ജൂൺ 11 ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കേണ്ടിയിരുന്ന മത്സരം അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അഭ്യർത്ഥന മാനിച്ചാണ് റദ്ദാക്കിയതെന്ന് സിബിഎഫ് കോർഡിനേറ്റർ ജുനിഞ്ഞോ പോളിസ്റ്റ പറഞ്ഞു. ഇതേക്കുറിച്ച് പ്രതികരിക്കാൻ അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ ഇതുവരെ തയ്യാറായിട്ടില്ല.

 

Leave A Reply