കെ.പി.എസ്.റ്റി.എ ,എസ്.എസ്.കെ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു

തൊടുപുഴ:എസ്.എസ്.കെ.യിലെ രാഷ്ട്രീയ നിയമനങ്ങള്‍ അവസാനിപ്പിക്കുക, അദ്ധ്യാപക സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി പര്‍ച്ചേസിംഗ് കമ്മറ്റി രൂപീകരിക്കുക തുടീിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെ.പിഎസ്.റ്റി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.കെ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു .പൊതുവിദ്യാഭ്യാസ മേഖലക്ക് പിന്തുണ നല്‍കേണ്ട പിന്തുണാ സംവിധാനങ്ങള്‍ തകര്‍ക്കുന്ന നിലപാട് തിരുത്തണമെന്നും , രാഷ്ട്രീയ താല്‍പര്യം വിദ്യാഭ്യാസ മേഖലയില്‍ കടന്നുവരുന്നത് പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം ഫിലിപ്പച്ചന്‍ പറഞ്ഞു.

സംസ്ഥാന കമ്മറ്റി അംഗം ജോളി മുരിങ്ങ മറ്റം അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.ഡി അബ്രഹാം മുഖ്യ പ്രഭാക്ഷണം നടത്തി. ജോയി ആന്‍ഡ്രൂസ്, ബിജോയ് മാത്യു, ഡെയ്‌സണ്‍ മാത്യു, കെ.വി.സജി, സജി.റ്റി.ജോസ് , സിബി.കെ. ജോര്‍ജ്, സുനില്‍.റ്റി.തോമസ്, ഷിന്റോ ജോര്‍ജ് , അനീഷ് ജോര്‍ജ്, ജീസ്.എം.അലക്‌സ്, കെ.ജി വില്‍സന്‍ എന്നിവര്‍ സംസാരിച്ചു .

Leave A Reply