ഇടുക്കി : കട്ടപ്പന നഗരത്തില്‍ ഇടശ്ശേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നിന്നും വാങ്ങിയ ബനാന പഫ്സില്‍ പൂപ്പല്‍ കണ്ടെത്തി .അണക്കര സ്വദേശിയായ പൊന്‍പുഴ അലന് ജോസഫ് സഹോദരിക്ക് വാങ്ങി നല്കിയ പഫ്സിലാണ് പൂപ്പല്‍ ബാധ ഉണ്ടായിരുന്നത് .ചൊവ്വാഴ്ച്ച ഇടുക്കിയ്ക്ക് പോകും വഴിയാണ് ഇടശ്ശേരി ജംഗ്ഷനിലെ ബിജൂസ് ബേക്കറിയില്‍ നിന്നും ഒന്‍പത് വയസ്സുകാരിയായ സഹോദരിക്ക് കഴിക്കാനായി അലന് ബനാന പഫ്സ് പാര്‍സല്‍ വാങ്ങിയത്.കുട്ടി വാഹനത്തിലിരുന്ന് കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് പഫ്സിനുള്ളില്‍ നിറയെ കറുത്ത നിറത്തില്‍ ഫംഗസ് കാണാനിടയായത്
ഉടനെ വാങ്ങിയ കടയില്‍ തിരികെ എത്തി പരാതി പറഞ്ഞപ്പോള്‍ ഉടമ പഫ്സ് തിരികെ വാങ്ങി പണം മടക്കി നല്‍കുകയും ചെയ്തായി പരാതിയില്‍ പറയുന്നു .പരാതിയെ തുടര്‍ന്ന് ഫുഡ് സേഫ്റടി ഓഫീസര്‍ ആന്മേരി ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ബേക്കറിയില്‍ പരിശോധന നടത്താന്‍ എത്തിയെങ്കിലും ഉടമ സ്ഥലത്തില്ലാതിരുന്നതിനാല്‍ കട തുറന്ന് പരിശോധന നടത്താന്‍ സാധിച്ചില്ല.ലഭിച്ച പരാതിയില്‍ അന്വേഷണമുണ്ടാകുമെന്നും ബേക്കറിയില്‍ പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.