പുരയിടത്തിലെ പൊട്ടക്കിണറ്റില്‍ കാട്ടുപന്നി കുഞ്ഞുങ്ങളെ കണ്ടെത്തി

കട്ടപ്പന : പുരയിടത്തിലെ പൊട്ടക്കിണറ്റില്‍ കാട്ടുപന്നിയുടെ കുഞ്ഞുങ്ങളെ കണ്ടെത്തി. നരിയംപാറ ഏഴിക്കുന്നേല്‍ ജോസിന്റെ പുരയിടത്തിലുള്ള കിണറ്റിലാണ് 12 കുഞ്ഞുങ്ങളെ കണ്ടെത്തിയത് .ഇന്നലെ രാവിലെ പുരയിടത്തില്‍ പുല്ല് അരിയാന്‍ എത്തിയവരാണ് കാട്ടുപന്നിക്കുഞ്ഞുങ്ങള്‍ കിണറ്റില്‍ വീണ് കിടക്കുന്നത് കണ്ടത്.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവയെ കൊന്ന് കുഴിച്ചുമൂടി.കൃഷിയിടത്തില്‍ എത്തുന്ന കാട്ടുപന്നികളെ കൊല്ലാന്‍ അനുമതിയുള്ളതിനാലാണ് ഇവയെ കൊന്നത്. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച്‌ ഇവയെ കുഴിച്ചുമൂടുകയായിരുന്നു .

Leave A Reply