ഫസ്റ്റ്മെറിഡിയന്‍ ബിസിനസ് സര്‍വീസസ് ഐപിഒയ്ക്ക്

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാഫിങ് കമ്പനിയായ ഫസ്റ്റ്മെറിഡിയന്‍  ബിസിനസ് സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ബെംഗളൂരു ആസ്ഥാനമായുള്ള ഈ എച്ച്ആര്‍  സര്‍വീസ് പ്ലാറ്റ്ഫോം 800 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 50 കോടി രൂപയുടെ പുതിയ  ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 750 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.

Leave A Reply