പീരുമേട്: പതിനാലാമത് തേക്കടി പുഷ്പമേളക്ക് കൊടിയിറങ്ങി. ഒന്നരലക്ഷത്തിലധികം പേരാണ് പുഷ്പമേള കാണാനെത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു.അറുപതില്‍ പരം സ്റ്റാ ളുകളും അമ്യൂസ്മെന്റ് പാര്‍ക്കും ഉള്‍പ്പെട്ടതായിരുന്നു പുഷ്പമേള നടന്നത് . സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. വാഴൂര്‍ സോമന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.
അഴുത ബ്ലോക്ക് പ്രസിഡന്റ് പി.എം. നൗഷാദ്, കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോന്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ, ചക്കുപ്പള്ളം പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ. രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.