ഷർഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ എഴുതി വിനീത് കുമാർ സംവിധാനം ചെയ്ത ഒരു മലയാള ചിത്രമാണ് ഡിയർ ഫ്രണ്ട്. ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവർ ചേർന്നാണ് നിർമ്മാണം. സിനിമയുടെ ആദ്യ ടീസർ റിലീസ് ചെയ്തു.
ടൊവിനോ തോമസും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഞ്ചന നടരാജൻ, അർജുൻ ലാൽ, ബേസിൽ ജോസഫ്, അർജുൻ രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റർ.
നടൻ വിനീത് കുമാർ ഒരുക്കുന്ന ചിത്രം അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. വിനീതിൻറെ രണ്ടാമത്തെ ചിത്രമാണിത്. ഫഹദ് നായകനായി എത്തിയ അയാൾ ഞാനല്ല എന്ന ചിത്രമായിരുന്നു ആദ്യം ഒരുക്കിയത്,